ഏഷ്യ കപ്പിൽ പാകിസ്താനെതിരെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ആശംസകൾ അറിയിച്ച് കാമുകി അദിതി ഹുണ്ടിയ. പാകിസ്താനെതിരായ മത്സരത്തിൽ 81 പന്തിൽ നിന്ന് 82 റൺസാണ്.
പവർപ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ടപ്പോഴാണ് ഇന്നിംഗ്സ് മുന്നോട്ട് നയിക്കാൻ ഇഷാൻ ബാറ്റിംഗിനിറങ്ങിയത്. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രോഹിത് ശർമ്മ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെയാണ് താളം കണ്ടെത്താനായി കിഷനിറങ്ങിയത്.
ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്ടമായപ്പോഴാണ് കാമുകി അദിതി ഹുണ്ടിയ കിഷന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സ്വപ്‌ന തുല്യമായ ഇന്നിംഗ്‌സ്: ഇതിലും വലുത് നിങ്ങൾ അർഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയ്‌ക്കായി മികച്ച സ്‌കോർ കണ്ടെത്തിയത്. ഇരുവരും അർദ്ധസെഞ്ചുറി തികച്ചെങ്കിലും മൂന്നക്കം കടക്കുന്നതിന് മുമ്പ് വിക്കറ്റ് നഷ്ടമായി.
നാല് വർഷത്തോളമായി ഇഷാനും അദിതിയും തമ്മിൽ പ്രണയത്തിലാണ്. തന്റെ പങ്കാളിയെ പിന്തുണയ്‌ക്കുന്നതിനായി ഐപിഎൽ സമയത്ത് മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ അദിതി എത്തിയതോടെയാണ് ആരാധകരുടെ ശ്രദ്ധ ഇരുവരിലുമെത്തിയത്.
Comments