ചെന്നൈ ; സനാതന വിരുദ്ധ സമ്മേളനത്തിന് നൽകിയ അനുമതി റദ്ദാക്കണമെന്ന്’ ആവശ്യപ്പെട്ട് പോലീസിൽ പരാതി. ഭാരത് ഹിന്ദു മുന്നണി സംസ്ഥാന കോർഡിനേറ്റർ രാമകൃഷ്ണൻ ആണ് ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ടി.കെ., നേതാവ് വീരമണി, നടി രോഹിണി, ശിക്കാരം സെന്തിൽനാഥൻ, ഭൂബാലൻ, ജഗദീശ്വരൻ തുടങ്ങിയവർ തുടർച്ചയായി ഹിന്ദുമതത്തിനെതിരെ പ്രവർത്തിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.സനാതനം എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഇവർ ജനങ്ങൾക്കിടയിൽ തെറ്റായ സിദ്ധാന്തം സൃഷ്ടിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. ഹിന്ദുമതത്തിനെതിരെയാണ് അവർ ആരോപണം ഉന്നയിക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനക്ക് എതിരാണ്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത് .
Comments