ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രാജ്യത്തെ സന്യാസി വര്യന്മാർ. രാജ്യത്ത് നിന്നും സനാതന ധർമ്മം തുടച്ചു നീക്കപ്പെടണം എന്ന ഡിഎംകെ നേതാവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കവെയാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സന്യാസി വര്യന്മാരും പ്രതികരണം നടത്തിയിരിക്കുന്നത്. ശ്രീ ആദിശങ്കരാചാര്യ ശാരദാ ലക്ഷ്മീനരസിംഹ പേട്ടയിലെ ശ്രീ സ്വയംപ്രകാശ സച്ചിദാനന്ദ സരസ്വതി മഹാസ്വാമി, ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന പൂജാരി രംഗരാജൻ, അഖില കർണാടക ബ്രാഹ്മണ മഹാസഭയുടെ രാഘവേന്ദ്ര ഭട്ട്, രാമജന്മഭൂമിയിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് തുടങ്ങി നിരവധി സന്യാസി വര്യന്മാർ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തി.
“നമ്മുടെ സനാതന ഹിന്ദു ധർമ്മം ഈ ലോകത്തിലെ ഏറ്റവും പുരാതനമായ ധർമ്മമാണ്. അത് എല്ലാവർക്കും വ്യക്തമായി അറിയാം. ഈ ധർമ്മമാണ് എല്ലാ മതങ്ങളുടെയും മാതാവ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ചിലർ സനാതന ധർമ്മത്തെ കുറിച്ച് മോശമായി സംസാരിക്കുന്നു. ഈ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു”- തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തോട് അതൃപ്തി പ്രകടപ്പിച്ച് ശ്രീ ആദിശങ്കരാചാര്യ ശാരദാ ലക്ഷ്മീനരസിംഹ പേട്ടയിലെ ശ്രീ സ്വയംപ്രകാശ സച്ചിദാനന്ദ സരസ്വതി മഹാസ്വാമി മാദ്ധ്യമങ്ങോട് പ്രതികരിച്ചു.
“ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഞങ്ങൾ കേട്ടു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയും മലേറിയയുമായി താരതമ്യം ചെയ്യുന്നതു കണ്ടു. കൊറോണ വൈറസിന് സമാനമായ ഒന്നാണ് സനാതന ധർമ്മം എന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങൾക്കതീതമായി നിലകൊള്ളുന്ന ഒന്നാണ് സനാതന ധർമ്മം. ഉദയനിധി സ്റ്റാലിനെപ്പോലെ ലക്ഷക്കണക്കിന് ആളുകളെ ഈ സംസ്കാരം കണ്ടിട്ടുണ്ട്. ഏറ്റവും മോശമായ അധിനിവേശം കണ്ടു, നാശവും വലിയ തകർച്ചകളും കണ്ടു. സനാതന ധർമ്മം പിന്തുടരുന്ന ആളുകൾക്ക് നേരെയുള്ള എല്ലാത്തരം ക്രൂരതകളും ഇപ്പോഴും ഈ നാട്ടിൽ നിലനിൽക്കുന്നു. ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ അർത്ഥമെന്താണെന്ന് ഉദയനിധി സ്റ്റാലിൻ മനസ്സിലാക്കണം. തമിഴ് സംസ്കാരത്തിന് വേണ്ടി അത് സംരക്ഷിക്കാൻ നിങ്ങൾ എന്താണ് ചെയ്തത്? തമിഴ്‌നാട്ടിലെ ജനങ്ങളോട് ബാലറ്റിന്റെ ശക്തി കാണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സനാതന ധർമ്മത്തെ ബഹുമാനിക്കുന്ന ഒരാളെ തിരഞ്ഞെടുക്കൂ”- ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന പൂജാരി രംഗരാജൻ പറഞ്ഞു.
പല മതങ്ങളും തുടങ്ങിയപോലെ തന്നെ അവസാനിച്ചു. എന്നാൽ, സനാതന ധർമ്മത്തിന് അവസാനമില്ല. എല്ലാ ഹിന്ദുക്കളും അദ്ദേഹത്തിന്റെ പ്രസ്താവനകളെ അപലപിക്കുന്നു. അദ്ദേഹം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം”- അഖില കർണാടക ബ്രാഹ്മണ മഹാസഭയുടെ രാഘവേന്ദ്ര ഭട്ട് പ്രതികരിച്ചു.
“സനാതന ധർമ്മം ആർക്കും വിലകൊടുത്ത് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്നതാണ് ഇത്. സനാതന ധർമ്മത്തിന്റെ യഥാർത്ഥ അർത്ഥം അദ്ദേഹത്തിന് (ഉദയനിധി സ്റ്റാലിൻ) മനസ്സിലാകുന്നില്ല. അദ്ദേഹം പറഞ്ഞത് തീർത്തും തെറ്റാണ്”- രാമജന്മഭൂമിയിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
#WATCH | On Tamil Nadu Minister Udhayanidhi Stalin's 'Sanatana Dharma should be eradicated' remark, Acharya Satyendra Das, chief priest of Ram Janmabhoomi says "…'Sanatana Dharma' cannot be eradicated at any cost. 'Sanatana Dharma' has existed for centuries and will remain so.… pic.twitter.com/t04qMDlpVO
— ANI (@ANI) September 3, 2023
#WATCH | On Tamil Nadu Minister Udhayanidhi Stalin's 'Sanatana Dharma should be eradicated' remark, Sri Swayamprakasha Sachidananda Saraswathi Mahaswam of Sri Adi Shankaracharya Sharada Lakshminarasimha Peta says, "Our Sanatan Hindu Dharma is the most ancient Dharma in this… pic.twitter.com/QEi5zgdqGJ
— ANI (@ANI) September 3, 2023
#WATCH | Hyderabad: On Tamil Nadu Minister Udhayanidhi Stalin's 'Sanatana Dharma should be eradicated' remark, the Head priest of Chilkur Balaji Temple, Rangarajan says, "We have seen the interview or speech of Udhayanidhi Stalin, in his speech compared Sanatan Dharma as dengue &… pic.twitter.com/cRAUbUq9UP
— ANI (@ANI) September 3, 2023
Bengaluru, Karnataka: On Tamil Nadu Minister Udhayanidhi Stalin's 'Sanatana Dharma should be eradicated' remark, Akhila Karnataka Brahmin Mahasabha's Raghvendra Bhat says, "No one can end Sanatan Dharma. Sanatan Dharma's vision is happiness and prosperity. If it ends, creation… pic.twitter.com/LbORfX2gbt
— ANI (@ANI) September 3, 2023
Comments