ചെന്നൈ : സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിനെ വെള്ളപൂശാൻ ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ . എല്ലാ മനുഷ്യരെയും തുല്യരാക്കണമെന്നാണ് ഉദയനിധിയുടെ ആഗ്രഹമെന്നും , ആരെയും വേർതിരിച്ച് കാണാനുള്ള മനസ് ഉദയനിധിയ്‌ക്കില്ലെന്നുമാണ് ഇളങ്കോവന്റെ പ്രസ്താവന .
‘ ഉദയനിധി വളരെ ലളിതമായ ഒരു കാര്യമാണ് പറഞ്ഞത്. അദ്ദേഹം അദ്ദേഹം തമിഴ് സംസ്കാരത്തെ കുറിച്ച് സംസാരിച്ചു. എല്ലാ മനുഷ്യരും തുല്യരാണ് എന്നതാണ് തമിഴ് സംസ്കാരം. അതാണ് അദ്ദേഹം പറഞ്ഞത്. ജന്മം കൊണ്ടോ, ക്ലാസ്സ് കൊണ്ടോ ഒരു വ്യത്യാസവും അദ്ദേഹം ആഗ്രഹിച്ചില്ല. ഞാൻ സനാതനിയാണ്. ഏതെങ്കിലും ക്ഷേത്രത്തിൽ പൂജ നടത്താൻ എന്നെ അനുവദിച്ചാൽ ഞാൻ അത് സ്വീകരിക്കും. സനാതന എന്നതുകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ജന്മനായുള്ള ഈ അസമത്വത്തെയാണ് നമ്മൾ എതിർക്കുന്നത്…” ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തെ ന്യായീകരിച്ച് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
















Comments