പനാജി: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് സാധിക്കും. ഭിന്നിപ്പുണ്ടാകുന്ന രീതിയിലുളള പരാമർശങ്ങൾ ഇനി ഉദയനിധി നടത്തെരുതെന്നും, ഇതിനായി നിയമനടപടി സ്വീകരിക്കണമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
‘ഉദയനിധി സ്റ്റാലിൻ ഇത്തരം പ്രസ്താവനകൾ നടത്തരുത്. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണം,’ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എഎൻഐയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. നിങ്ങൾ സനാതന ധർമ്മ വിരുദ്ധ സമ്മേളനമല്ല സനാതന ധർമ്മ ഉന്മൂല സമ്മേളനമാണ് നടത്തിയിരിക്കുന്നത്. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
Comments