കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ. കോളേജ് കൗൺസിൽ തീരുമാനപ്രകാരം രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് വിദ്യാർത്ഥികൾ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. ഇനി ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി.
കഴിഞ്ഞ മാസമായിരുന്നു കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾ അപമാനിക്കുകയും. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തത്. എന്നാൽ ഈ സംഭവത്തിൽ പോലീസ് കേസ് വേണ്ടെന്ന് അദ്ധ്യാപകൻ പറഞ്ഞതിനെ തുടർന്നാണ് മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ തീരുമാനത്തിലെത്തിയത്. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സാനിദ്ധ്യത്തിൽ തന്നെ മാപ്പ് പറയണമെന്നായിരുന്നു കൗൺസിലിന്റെ തീരുമാനം.
മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബി.എ പൊളിറ്റിക്സ് വിദ്യാർത്ഥികളാണ് ക്ലാസിൽ അദ്ധ്യാപകനെ അപമാനിച്ചത്. സംഭവത്തിൽ കെ എസ് യു നേതാവടക്കം ആറ് വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടികൾ വേണ്ടെന്ന് തീരുമാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ സസ്പെൻഷൻ അവസാനിച്ചിരുന്നു.
വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ ശുപാർശ നൽകിയത്. സംഭവത്തിൽ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന രീതിയിൽ ഒന്നും വേണ്ടെന്ന് ഡോ. പ്രിയേഷ് പോലീസിനോടും അന്വേഷണ കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു.
















Comments