സനതാനധർമ്മം മഹാവ്യാധിയാണെന്നും ഇവയെല്ലാം തുടച്ചുനീക്കണമെന്നുമുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ശക്തമായി വിമർശിച്ച് ബിജെപി ദേശീയ വക്താവ് അനിൽ കെ. ആന്റണി. മതത്തിന് അപ്പുറത്ത് ഈ രാജ്യത്തെ 140 കോടി ജനങ്ങൾക്കും അഭിമാനമാണ് സനാതന ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഇന്ത്യൻ പൗരന്മാരും ആചരിക്കുന്ന സത്യമാണ് സനതന ധർമ്മം. ഇത്തരത്തിൽ മഹാരോഗങ്ങളുമായി സനാതന ധർമ്മത്തെ താരതമ്യം ചെയ്യുന്നതും നശിപ്പിക്കണമെന്ന് പറയുന്നതും വലിയ അപകടമാണ്. സനാതന ധർമ്മം നമ്മുടെ വളരെ സമ്പന്നമായ വിശ്വാസങ്ങൾ, രീതികൾ എന്നിവയെ ചേർത്തുപിടിക്കുന്ന ഒന്നാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ സനാതന ധർമ്മം ശാശ്വതവും സാർവ്വത്രികവുമായ സത്യമാണ്. അനിൽ കെ. ആന്റണി പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് ഇന്ത്യ ഉയർന്നത്. അതിന് ശേഷമാണ് ഇന്ത്യയുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നമ്മുടെ സമ്പന്നമായ പൈതൃകം സംസ്‌കാരം ധാർമ്മികത വിശ്വാസങ്ങൾ എല്ലാം കഴിഞ്ഞ ഒൻപതര വർത്തിൽ വീണ്ടെടുക്കാനും അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു. 26 പാർട്ടികൾ ചേർന്ന് ഒരു മുന്നണിയുണ്ടാക്കിയിട്ടുണ്ട്. ഇതില് കോൺഗ്രസ് ഉൾപ്പെടെയുള്ള ഈ പാർട്ടികൾക്ക് പൊതുവായി ഒന്നുമില്ല. പൊതുവായി ഒരു പ്രത്യയശാസ്ത്രമോ നയങ്ങളോ കാഴ്‌ച്ചപ്പാടോ ഒന്നും തന്നെയില്ല. ആകെയുള്ളത് നരേന്ദ്രമോദിയെ താഴെയിറക്കണമെന്ന ലക്ഷ്യമാണ്. ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവിനെ താഴെയിറക്കണമെന്നാണ്. അതിന് വേണ്ടി ഏതറ്റം വരെയും പോകും അവർ. അതിന്റെ ഉദാഹരമാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യ മുന്നോട്ട് കുതിക്കാൻ മാത്രമല്ല, നമ്മുടെ സംസ്‌കാരവും അടിസ്ഥാന വിശ്വാസപ്രമണങ്ങളും സംരക്ഷിക്കപ്പെടാനും കൂടിയാണ് നരേന്ദ്രമോദി അധികാരത്തിൽ എത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെത്തിയ ബ്രിട്ടിഷുകാരെ പോലെയും അതിന് മുന്നേ വന്ന ഇസ്ലാമിക അധിനിവേശ ശക്തികളെ പോലെയും രാജ്യത്തിന്റെ അധികാരം നേടാൻ മാത്രമല്ല പ്രതിപക്ഷ ഐക്യം ശ്രമിക്കുന്നത് ഇവിടുത്തെ ശാശ്വതമായ വിശ്വാസങ്ങളെയും സത്യങ്ങളെയും നശിപ്പിക്കാനും കൂടിയാണ് ശ്രമിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ ഈ പ്രസ്താവന 2024-ലും നരേന്ദ്രമോദി തന്നെ തുടർന്നും അധികാരത്തിൽ വരണമെന്നതിന്റെ അവശ്യകതയാണ് കാണിക്കുന്നതെന്ന് അനിൽ കെ. ആന്റണി പറഞ്ഞു.
Comments