ചെന്നൈ : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ സനാതന ധർമ്മത്തെ അധിക്ഷേപിച്ച് നടൻ പ്രകാശ് രാജ് . സനാതന ധർമ്മത്തെ വിമർശിക്കാൻ കമ്മ്യൂണിസ്റ്റുകാർ ഉപയോഗിക്കുന്ന പദമായ തനാതനി എന്ന പദം കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ ആക്ഷേപം . ‘ ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ് ‘ എന്നാണ് പ്രകാശ് രാജിന്റെ ഒരു ട്വീറ്റ് . കുറിപ്പിനൊപ്പം പെരിയാറും അംബേദ്കറും നിൽക്കുന്ന ചിത്രവും പ്രകാശ് രാജ് പങ്ക് വച്ചിരുന്നു.
മറ്റൊരു ട്വീറ്റിൽ, പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങിനെത്തിയ സന്യാസിവര്യന്മാരെയും പ്രകാശ് രാജ് ആക്ഷേപിച്ചിട്ടുണ്ട് . പ്രധാനമന്ത്രിയും , ധനമന്ത്രി നിർമ്മല സീതാരാമനും പുരോഹിതന്മാർക്കൊപ്പം നിന്നെടുത്ത ചിത്രം പങ്ക് വച്ച് ‘ ബാക്ക് ടു ദ ഫ്യൂച്ചർ ..ഒരു #തനതാനി പാർലമെന്റ്.. പ്രിയ പൗരന്മാരേ, നിങ്ങൾക്ക് ഇതിൽ കുഴപ്പമുണ്ടോ… #justasking“ എന്നാണ് പ്രകാശ് രാജ് കുറിച്ചത് .
സംഭവത്തിൽ പ്രകാശ് രാജിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത് .സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധിയുടെ പരാമർശമാണ് വിവാദമായത് .തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ പരാമർശങ്ങൾ. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments