രാമേശ്വരം മുതൽ കേദാരം വരെ; ഒരേ രേഖാംശത്തിൽ എട്ട് ശിവക്ഷേത്രങ്ങൾ; സനാതനം, അത്ഭുതം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാമേശ്വരം മുതൽ കേദാരം വരെ; ഒരേ രേഖാംശത്തിൽ എട്ട് ശിവക്ഷേത്രങ്ങൾ; സനാതനം, അത്ഭുതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 09:32 pm IST
FacebookTwitterWhatsAppTelegram

കൃത്യമായ അക്ഷാംശവും രേഖാംശവും അളക്കാൻ ജിപിഎസോ ഗിസ്‌മോസോ മറ്റ് സാങ്കേതികവിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, ഏകദേശം 4000 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ശിവക്ഷേത്രങ്ങൾ ഇന്നും അത്ഭുതമാണ്. കാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ പ്രശസ്തമായ എട്ട് ശിവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഒരേ രേഖാംശ രേഖയിലാണ്. പുരാതന വാസ്തുശിൽപികൾ നിർമ്മിച്ചതാണ് ഈ അത്ഭുത ക്ഷേത്രങ്ങൾ. വ്യത്യസ്ത ഇടങ്ങളിലിരുന്ന് വ്യത്യസ്ത കാലഘട്ടത്തിൽ നിർമമിച്ച ഈ ക്ഷേത്രങ്ങൾ എങ്ങനെ ഒരേ രേഖയിൽ വന്നുവെന്നത് ഇന്നും രഹസ്യമായി തുടരുകയാണ്.

കേദാർനാഥ് ക്ഷേത്രം (ഉത്തരാഖണ്ഡ്), കാലേശ്വര മുക്തേശ്വര സ്വാമി ക്ഷേത്രം (തെലങ്കാന), ശ്രീകാളഹസ്തി ക്ഷേത്രം (ആന്ധ്രപ്രദേശ്), ഏകാംബരേശ്വര ക്ഷേത്രം, ജംബുകേശ്വര ക്ഷേത്രം, അണ്ണാമലയാർ ക്ഷേത്രം, നടരാജ ക്ഷേത്രം, ഒടുവിൽ രാമനാഥസ്വാമി ക്ഷേത്രം (തമിഴ്‌നാട്) എന്നിവയാണ് ഈ പ്രശസ്തമായ ക്ഷേത്രങ്ങൾ. 79° രേഖാംശത്തിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. രാമേശ്വരത്തിൽ തുടങ്ങി കേദാർനാഥ് വരെയുള്ള ക്ഷേത്രങ്ങളെ ഭൂപടത്തിൽ ബന്ധിപ്പിച്ചാൽ ഒരു നേർരേഖയാകും ലഭിക്കുന്നത്. 2,383 കിലോമീറ്റർ ദൂരമാണ് കേദാർനാഥും രാമേശ്വരവും തമ്മിലുള്ളത്. ഭൂപടത്തിൽ ലഭിക്കുന്ന ഈ നേർരേഖയെ ‘ ശിവശക്തി അക്ഷ രേഖ’ എന്നാണ് വിളിക്കുന്നത്.

കേദാർനാഥ്, കാലേശ്വരം, കാളഹസ്തി, ആകാശേശ്വരം, ചിദംബരം, രാമേശ്വരം ക്ഷേത്രങ്ങൾ 79° E 41 ’54 ലോഞ്ചിട്ടൂഡ് ഭൂമിശാസ്ത്രപരമായ നേർരേഖയിലോ അതിനടുത്തോ ആണ് നിർമ്മിച്ചിരിക്കുന്നത്. കേദാർനാഥ് മുതൽ രാമേശ്വരം വരെയുള്ള ഈ നേർരേഖയിൽ ഇനിയും നിരവധി ക്ഷേത്രങ്ങൾ വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എട്ടിൽ അഞ്ച് ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളും പഞ്ചഭൂത തത്വത്തെ സൂചിപ്പിക്കുന്നവയാണ്. തിരുവാണൈക്കാവൽ ജംബുകേശ്വര ക്ഷേത്രത്തിലാണ് ജല തത്വത്തെ സൂചിപ്പിക്കുന്ന ശിവലിംഗമുള്ളത്. തിരുവണ്ണാമലയിലെ അണ്ണാമലയാർ ക്ഷേത്രത്തിൽ അഗ്നിയെ പ്രതിനിധീകരിക്കുന്ന ശിവക്ഷേത്രമാണ്. വായുവിനെ പ്രതിനിധീകരിച്ച് കാളഹസ്തിയിലെ ക്ഷേത്രവും ഭൂമിയെ പ്രതിനിധീകരിച്ച് കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രവും ആകാശത്തെ പ്രതിനിധീകരിച്ച് ചിദംബരത്തെ നടരാജക്ഷേത്രവും സ്ഥിതി ചെയ്യുന്നു. നിരവധി ചരിത്രകാരന്മാരും ഗവേഷകരും ഈ വിദഗ്ധമായ എഞ്ചിനീയറിംഗിന് പിന്നിലെ രഹസ്യം കാലങ്ങളായി അന്വേഷിക്കുന്നുണ്ട്.

കേദാർനാഥ് ക്ഷേത്രം

മന്ദാകിനി നദിയ്‌ക്ക് സമീപത്ത്, 3582 മീറ്റർ ഉയരത്തിൽ ഗാർവാൾ ഹിമാലയൻ മലനിരകളിലാണ് കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവർ ശിവഭഗവനോട് പാപമോചനം തേടാനായി നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതീഹ്യം.
കാലേശ്വര മുക്തേശ്വര സ്വാമി ക്ഷേത്രം

ഒരു പീഠത്തിൽ രണ്ട് ശിവലിംഗങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണത്താൽ ഇവിടം പ്രശസ്തമാണ്. ശിവനും യമനുമാണ് ഈ രണ്ട് വിഗ്രഹങ്ങളെന്നും അതിനാൽ ക്ഷേത്രം കാലേശ്വര മുക്തേശ്വര ക്ഷേത്രമെന്ന് അറിയപ്പെടുന്നു.
രാമശ്വേരം

 രാവണനെ വധിച്ച പാപത്തിൽ നിന്ന് മുക്തി നേടുന്നതിനായി ശ്രീരാമൻ ശിവനോട് പ്രാർത്ഥിച്ചു. ഹിമാലയത്തിൽ നിന്ന് ഒരു ലിംഗം എത്തിക്കാൻ ഹനുമാനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് കാലതാമസം നേരിടുമെന്ന് തിരിച്ചറിഞ്ഞ സീതാദേവി കടൽത്തീരത്തെ മണൽ ഉപയോഗിച്ച് ചെറിയ ലിംഗം ഉണ്ടാക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വാസം.
ശ്രീകാളഹസ്തി ക്ഷേത്രം

വായു തത്വത്തെ സൂചിപ്പിക്കുന്ന ക്ഷേത്രമാണിത്. ആനയുടെ തുമ്പിക്കൈയുടെ രൂപത്തിൽ വെള്ളക്കല്ലിലാണ് ക്ഷേത്രത്തിലെ ശിവലിംഗം രൂപകൽപന ചെയ്തിരിക്കുന്നത്.

ഏകാംബരേശ്വര ക്ഷേത്രം

 ഭൂമി തത്വത്തെ സൂചിപ്പിക്കുന്ന ക്ഷേത്രമാണിത്. പാർവതി ദേവീ തന്നെ നിർമ്മിച്ച് ആരാധിച്ചിരുന്ന ശിവലിംഗമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ഒരിക്കൽ പാർവതീ ദേവി ശിവന്റെ കണ്ണുകൾ മൂടി. പെട്ടെന്ന് ലോകം മുഴുവൻ ഇരുട്ടിൽ നിറഞ്ഞു. തെറ്റായ കർമം ചെയ്ത പാർവതീദേവിയെ മോചിപ്പിക്കുന്നതിനായി തപസ് ചെയ്യാൻ ആവശ്യപ്പെട്ടു. പാർവതചി ദേവീ കാമാക്ഷിയായി ഭൂമിയിൽ ജനിച്ച് തപസ് ആരംഭിച്ചു. മണൽ ശിവലിംഗം നിർമ്മിച്ചായിരുന്നു കാമാക്ഷിയുടെ തപസ്. ഭക്തിയെ പരീക്ഷിക്കുന്നതിനായി ശിവഭഗവാൻ പ്രദേശത്ത് വെള്ളപ്പൊക്കം സൃഷ്ടിച്ചു. മണലിൽ നിർമ്മിച്ച ലിംഗം വെള്ളത്തിൽ ഒലിച്ചുപോകുമെന്ന് മനസിലാക്കിയ കാമാക്ഷി ലിംഗത്തെ ആശ്ലേഷിച്ചു. അവളുടെ ഭക്തി ശിവൻ മനുഷ്യരൂപത്തിൽ എത്തി കാമാക്ഷിയെ വിവാഹം കഴിച്ചു. കാമാക്ഷിയുടെ വളകൾ മണൽ നിർമ്മിതമായ ലിംഗത്തിൽ തട്ടി അബദ്ധത്തിൽ ലിംഗത്തിൽ ചില അടയാളങ്ങൾ അവശേഷിപ്പിച്ചുവെന്നാണ് വിശ്വാസം. ഇത് ഇന്നും ഈ ലിംഗത്തിൽ കാണാം.
ജംബുകേശ്വര ക്ഷേത്രം

പഞ്ചതത്വങ്ങളി ൽ ജലത്തെ പ്രതിനിധീകരിക്കുന്ന ക്ഷേത്രമാണ് ഇത്. ജലസമൃദ്ധമാണ് ഇവിടുത്തെ ശ്രീകോവിൽ. വെള്ളത്തിൽ വളരുന്ന ജംബു മരത്തിന്റെ ചുവട്ടിലാണ് ദേവൻ ഇരിക്കുന്നത്.
അണ്ണാമലയാർ ക്ഷേത്രം

അഗ്നിയെ സൂചിപ്പിക്കുന്ന ക്ഷേത്രം. ആരാണ് ശ്രേഷ്ഠൻ എന്നരിയാനായി ബ്രഹ്മാവും വിഷ്ണുവും തമ്മിലുണ്ടായ തർക്കം തീർക്കാനായി ശിവൻ തീജ്വാലയായി പ്രത്യക്ഷപ്പെട്ടുവെന്നും ജ്വാലയുടെ അറ്റം കണ്ടെത്താനായി ബ്രഹ്മാവിനെയും വിഷ്ണുവിനെയും അയച്ചുവെന്നുമാണ് ഐതീഹ്യം. ആ തീജ്വാലയെ സൂചിപ്പിക്കുന്ന ലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
നടരാജ ക്ഷേത്രം

ആകാശ തത്വത്തെ സൂചിപ്പിക്കുന്ന പുരാതന ക്ഷേത്രം. ശിവന്റെ നൃത്തരൂപമായ നടരാജനെ സൂചിപ്പിക്കുന്ന ലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. നാട്യനൃത്തങ്ങൾക്ക് പ്രശസ്തമാണ് ഇവിടം.

 

Tags: Shiva Temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies