ചെന്നൈ : സനാതനധർമ്മത്തിനെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുമായി ഉദയനിധി സ്റ്റാലിനും , മറ്റ് ഡിഎം കെ നേതാക്കളും എത്തുമ്പോൾ സനാതനധർമ്മത്തിനൊപ്പമെന്ന് ഉറപ്പിച്ച് തമിഴ്നാട് ഗവർണർ .
ഗവർണർ ആർ എൻ രവിയും ഭാര്യ ലക്ഷ്മി രവിയും കുടുംബത്തോടെയാണ് രാജ്ഭവനിലെ മുനീശ്വരൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത് . എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്നും, ക്ഷേത്രത്തിലെ കുംഭാഭിഷേകം രാവിലെ തന്നെ നടന്നുവെന്നും രാജ്ഭവൻ പങ്ക് വച്ച ട്വീറ്റിൽ പറയുന്നു.
ഗവർണർ ഭഗവാന്റെ തേര് ചുമലിലേറ്റി മുന്നോട്ട് കൊണ്ടുപോകുന്നതടക്കമുള്ള ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട് . നിലവിൽ സനാതന ധർമ്മത്തിനെതിരെയുള്ളാ പ്രസ്താവനകൾ വിവാദമാകുമ്പോഴാണ് ഗവർണർ ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത് . വൻ പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത് . സനാതനധർമ്മത്തെ പകർച്ചവ്യാധിയോട് ഉപമിച്ച ഉദയനിധിയ്‌ക്കുള്ള ഗവർണറുടെ പരോക്ഷമറുപടിയാണിതെന്നാണ് പലരും പറയുന്നത് .
















Comments