തിരുവനന്തപുരം: എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം. ഘോഷയാത്രയിൽ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് നിയമോപദേശം. അസിസന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ മനുവാണ് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം നൽകിയത്.
ഗണപതി ഭഗവാനെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പരാമർശത്തിൽ അതൃപ്തി അറിയിച്ചാണ് എൻഎസ്എസ് നാമജപയാത്ര സംഘടിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിനായിരുന്നു തിരുവനന്തപുരം പാളയത്ത് യാത്ര നടത്തിയത്. പിന്നാലെ എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനും കണ്ടാൽ അറിയാവിന്ന ആയിരത്തോളം പ്രവർത്തകരെയും പ്രതി ചേർത്ത് കന്റോൺമെന്റ് പോലീസ് കേസെടുക്കുകയായിരുന്നു.
അനുമതി തേടാതെയാണ് മാർച്ച് സംഘടിപ്പിച്ചെന്നതായിരുന്നു സർക്കാരിന്റെ വിശദീകരണം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലെ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.
















Comments