ന്യൂഡൽഹി: ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ കൈയിൽ വെച്ചന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയ്‌ക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. തീസ് ഹസാരി കോടതിയാണ് സമൻസ് അയച്ചത്. ഇവർക്ക് നിലവിൽ രണ്ട് വോട്ടർ ഐഡി കാർഡുകളാണ് ഉള്ളത്. ഒന്ന് ഗാസിയാബാദ് നിയോജക മണ്ഡലത്തിലും രണ്ടാമത്തേത് ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിലുമാണ് ഉള്ളത്.
സുനിതയ്‌ക്ക് രണ്ട് വോട്ടർ ഐഡി കാർഡുകൾ കൈവശമുണ്ടെന്ന് കാട്ടി ബിജെപി നേതാവ് ഹരീഷ് ഖുറാന നൽകിയ പരാതിയിലാണ് നടപടി. 2019-ലാണ് ഹരീഷ് ഖുറാന ജില്ലാ കോടതിയെ സമീപിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത സ്ഥിരം കുറ്റവാളിയാണെന്നും ഖുറാന പരാതിയിൽ പറയുന്നു.
നവംബർ 18-ന് ഹാജരാകണമെന്നാണ് കോടതി സുനിതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31 പ്രകാരമാണ് സുനിത കെജ്രിവാളിനെതിരെ പ്രഥമദൃഷ്ട്യാ കേസെടുത്തതെന്ന് കോടതി വ്യക്തമാക്കി.
Comments