ആദ്യമായി ഏഷ്യാകപ്പിനെത്തിയ നേപ്പാള്‍ താരങ്ങളുടെ മനസ് നിറയ്‌ക്കുന്ന നന്മയുമായി ടീം ഇന്ത്യ. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരങ്ങളെ നേപ്പാള്‍ ടീമിന് വേണ്ടി ആദരിക്കാന്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളാണ് എത്തിയത്. നേപ്പാളിനായി അര്‍ദ്ധ സെഞ്ച്വറി കുറിച്ച താരങ്ങളെ അടക്കമാണ് ആദരിച്ചത്.
ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ നേപ്പാള്‍ താരങ്ങളുടെ കഴുത്തില്‍ മെഡലുകള്‍ അണിയിച്ച്, തോളില്‍ തട്ടി അനുമോദിക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാകാത്ത യാത്രയയപ്പാണ് ലഭിച്ചതെന്ന് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗമായിട്ടുണ്ട്. വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളില്‍ നിന്ന് ഓട്ടോഗ്രാഫും വാങ്ങിയാണ് താരങ്ങള്‍ മടങ്ങിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പാകിസ്താനും അടങ്ങുന്ന ഗ്രൂപ്പിലാണ് നേപ്പാളും ഉള്‍പ്പെട്ടത്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 238 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് വഴങ്ങേിയ അവര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് 10 വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മഴമൂലം 23 ഓവറില്‍ 147 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചു. രോഹിത്തും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 10 വിക്കറ്റിന് ഇന്ത്യക്ക് ജയം സമ്മാനിച്ചു.
भारतीय खेलाडीहरुले नेपाली खेलाडीहरुलाई दिएको सम्मान 🙏❤️❤️❤️❤️ pic.twitter.com/aiCm8zxTJo
— Bipin Sapkota (@bipinsapkota213) September 5, 2023
“>
Comments