പത്തനംതിട്ട: അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി അടുപ്പിൽ അഗ്നി പകർന്നതോടെ ആറന്മുളയിൽ അഷ്ടമി രോഹിണി സമൂഹസദ്യയ്‌ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പാർത്ഥസാരഥിയുടെ സമർപ്പണത്തിൽ 52 കരകളുൾപ്പെടെ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച വിഭവങ്ങൾ ആറന്മുളയിൽ വള്ളസദ്യയ്‌ക്കായി ഉപയോഗിക്കും.
പാർത്ഥസാരഥിയുടെ തിരുമുമ്പിൽ നാളെയാണ് അഷ്ടമിരോഹിണി വള്ളസദ്യ നടക്കുക. വള്ളസദ്യയിൽ 51 പള്ളിയോടക്കാരും ഭക്തരും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുക്കും. മൂന്നൂറോളം പാചക വിദഗ്ധ ജീവനക്കാരാണ് ക്ഷേത്രത്തിലെ സദ്യയ്‌ക്ക് നേതൃത്വം നൽകുന്നത്.
ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയൊരുക്കുന്നതിന് ആറന്മുളയിൽ തന്നെ വിളയിച്ച പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. നാളെ നടക്കുന്ന സമൂഹ വള്ളസദ്യ അഷ്ടമിരോഹിണി നാളിലെ അന്നദാനമാണ്. പാർത്ഥസാരഥിയുടെ പുണ്യവുമായി 51 പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തുന്ന ദിവസമാണ് അഷ്ടമിരോഹിണി നാൾ. സദ്യയിൽ ഒരു ലക്ഷത്തിൽ അധികം ഭക്തരും പങ്കെടുക്കും.
















Comments