ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് പറ്റിയ അമളിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. മനുഷ്യരെ ചന്ദ്രനിലെത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചാണ് ലാലുപ്രസാദ് യാദവ് എയറിലായത്. ഇസ്രോ ചന്ദ്രനിലേക്ക് അയച്ച മനുഷ്യർ ചന്ദ്രോപരിതലത്തിൽ കറങ്ങി നടന്ന് വീക്ഷിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത ദൗത്യത്തിൽ പ്രധാനമന്ത്രിയെ സൂര്യനിലേക്ക് അയക്കണമെന്നും ഇസ്രോയിലെ ശാസ്ത്രജ്ഞരോട് അഭ്യർത്ഥന നടത്തുകയും ചെയ്തു അദ്ദേഹം. ഇന്ത്യ മുന്നണിയുടെ യോഗത്തിന് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ലാലുപ്രസാദിന്റെ മണ്ടത്തരം.
നേരത്തെ രാജസ്ഥാൻ കായികമന്ത്രിക്കും സമാന രീതിയിൽ അമളി സംഭവിച്ചിരുന്നു. ചന്ദ്രനിലിറങ്ങിയ മനുഷ്യരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ് അഭിനന്ദനമറിച്ചാണ് അശോക് ചന്ദന വൈറലായത്. മനുഷ്യനെ ചന്ദ്രനിലിറക്കിയ വിജയത്തോടെ ബഹിരാകാശ ശാസ്ത്രത്തിലും ഗവേഷണത്തിലും രാജ്യം ഒരുപിടി മുന്നേറാൻ ഒരുങ്ങുന്നു. എല്ലാ രാജ്യക്കാരെയും അഭിനന്ദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എസ്ബിഎസ്പി നേതാവ് ഒ.പി രാജ്ഭറിനും അമളിപ്പറ്റിയിരുന്നു. ചന്ദ്രയാൻ-3 പേടകം തിരികെ ഭൂമിയിലെത്തുമ്പോൾ എല്ലാവരും ഒറ്റക്കെട്ടയി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
















Comments