കൊച്ചി : ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടൻ ഉണ്ണി മുകുന്ദൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘ മേരാ ഭാരത് ‘ എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്നത് . ദേശീയപതാകയും ഒപ്പം ചേർത്തിട്ടുണ്ട് . ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ അഭിനന്ദനവുമായി എത്തിയത് .
ജി20 അത്താഴവിരുന്നിന് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്നാണ് പരാമർശിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് ഭാരതം എന്ന പേര് ട്രെൻഡ് ആയി മാറിയത് .
നേരത്തെ അമിതാഭ് ബച്ചനും ‘ ഭാരത് മാതാ കീ ജയ് ‘ എന്ന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
















Comments