ന്യൂഡൽഹി; കേന്ദ്ര സർക്കാർ നിക്ഷേപ പദ്ധതികളായ നാഷണൽ പെൻഷൻ സിസ്റ്റം, അടൽ പെൻഷൻ യോജന പദ്ധതികളിൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. രണ്ട് നിക്ഷേപ പദ്ധതികളിൽ 6.62 കോടി വരിക്കാരാണുള്ളത്. സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ നിക്ഷേപ പദ്ധതികളുടെ മാനേജ്‌മെന്റിന് കീഴിൽ ഇതോടെ ആസ്തി 10 ലക്ഷം കോടി രൂപയാണ് കടന്നിരിക്കുന്നത്.
പിഎഫ്ആർഡിഎയ്‌ക്ക് കീഴിൽ വരുന്ന ഈ രണ്ട് നിക്ഷേപ പദ്ധതികൾ രാജ്യത്തെ പൗരന്മാർ വിരമിച്ചതിനു ശേഷം സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിനായാണ് നടപ്പിലാക്കുന്നത്. നിക്ഷേപകരുടെ ദീർഘകാല സമ്പാദ്യം ഉറപ്പു വരുത്തുക എന്നതാണ് നാഷണൽ പെൻഷൻ സിസ്റ്റം ലക്ഷ്യമിടുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർ എന്നിവർക്കായി തുടങ്ങിയ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയും പരമാവധി പ്രതിമാസ പെൻഷൻ 5000 രൂപയുമാണ് ഇതിൽ നിന്നും രാജ്യത്തെ പൗരന്മാർക്ക് ലഭിക്കുക.
















Comments