കൊച്ചി : കാർമുകിൽ വർണ്ണനെ ലാളിക്കുന്ന അമ്മയായി നടി അനുശ്രീ . എല്ലാ ശ്രീകൃഷ്ണ ജയന്തി ദിനത്തിലും അനുശ്രീ ഭക്തിനിർഭരമായ ഫോട്ടോ ഷൂട്ട് നടത്തി ചിത്രങ്ങൾ പങ്ക് വയ്‌ക്കാറുണ്ട് . അത്തരത്തിൽ അമ്പാടിക്കണ്ണനെ നെഞ്ചോട് ചേർത്തിരിക്കുന്ന ചിത്രങ്ങൾ ഇക്കുറി താരം പങ്ക് വച്ചിരിക്കുന്നത് .
ധർമ്മ സ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി.. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു…ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ! – എന്ന കുറിപ്പും ഒപ്പമുണ്ട് . മഞ്ഞപ്പട്ട് ചുറ്റി സുന്ദരിയായ അമ്മയ്‌ക്കൊപ്പം ഓടക്കുഴലുമേന്തി നിൽക്കുന്ന കണ്ണനാണ് ചിത്രങ്ങളിൽ ഉള്ളത് .
















Comments