മലപ്പുറം: പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കൊച്ചിയിൽ നിന്നും പെട്രോളുമായി പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ലോറി സമീപത്തെ വെള്ളക്കെട്ടിലേക്കാണ് മറിഞ്ഞത്.
അപകടത്തിന് പിന്നാലെ നേരിയ തോതിൽ പെട്രോൾ ചോർന്നിരുന്നു. പിന്നാലെ ക്രെയിൻ എത്തിയാണ് ലോറി ഉയർത്തിയത്. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ കൃഷ്ണൻകുട്ടി, ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർ ആൻഡ് റെസ്‌ക്യൂ ടീമും പോലീസും സ്ഥലത്തെത്തിയിരുന്നു.
പെരിന്തൽമണ്ണ-ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ച് അറ്റകുറ്റപ്പണികൾ നടന്നു വരികയാണ്. പാലത്തിൽ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കാരണം റോഡ് കാണാൻ സാധിക്കുമായിരുന്നില്ല. ഇതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്ന് ഡ്രൈവർ പറയുന്നു.
















Comments