എറണാകുളം: ഗുരുവായൂരിലെ അഷ്ടമിരോഹിണി ദിനത്തിൽ കേന്ദ്ര തപാൽ വകുപ്പ് ഭഗവദ്ഗീതാ സ്റ്റാമ്പ് പുറത്തിറക്കിയിട്ട് ഇന്നേക്ക് 45 വർഷം. 1978 ഓഗസ്റ്റ് 25 അഷ്ടമിരോഹിണി ദിനത്തിലായിരുന്നു സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഗുരുവായൂരപ്പന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ആളുകൾ സന്നിഹിതരായിരിക്കവെയാണ് സ്റ്റാമ്പിന്റെ പ്രകാശനകർമം നടന്നത്.
അന്ന് കേന്ദ്ര തപാൽ വകുപ്പ് ഭഗവദ്ഗീത ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ കാരണമായി.സത്രം ഹാളിൽ അന്നത്തെ ദേവസ്വം മന്ത്രി കെകെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേന്ദ്രതപാൽ വകുപ്പ് മേധാവി വി രാധാകൃഷ്ണൻ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ നാരായണക്കുറിപ്പിന് നൽകിയാണ് സ്റ്റാമ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.
അഷ്ടമിരോഹിണി നാളിൽ ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ വിശേഷാൽ രീതിയിൽ നടക്കാറുണ്ടായിരുന്നുവെങ്കിലും ഇത്തരത്തിലൊരു സമ്മേളനം ആദ്യമായിരുന്നു.
















Comments