ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങൾക്ക് നോമിനേഷൻ നൽകേണ്ട അവസാന തീയതി പ്രഖ്യാപിച്ചു. സെപ്തംബർ 15-നാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. മെയ് ഒന്ന് മുതലാണ് രാഷ്‌ട്രീയ പുരസ്‌കാര പോർട്ടലിൽ ഓൺലൈനായി നോമിനേഷനുകൾ സ്വീകരിച്ചിരുന്നത്.
പത്മ പുരസ്‌കാരങ്ങൾ, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിന്റെ തലേ ദിവസമാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, സിവിൽ സർവീസ് തുടങ്ങിയ എല്ലാ മേഖലകളിലും മികച്ച സേവനങ്ങൾ നടത്തിയവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ പത്മ പുരസ്‌കാരത്തിന് അർഹരല്ല. സ്ത്രീകൾ, പിന്നാക്ക വിഭാഗക്കാർ, അംഗവൈകല്യമുള്ളവർ, സാമൂഹ്യപ്രവർത്തകർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹതപ്പെട്ടവർ.
Comments