ന്യൂഡൽഹി: ഭാരതവുമായി സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി നൈജീരിയൻ വിദേശകാര്യമന്ത്രി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്ത് എത്തിയ വേളയിലാണ് യൂസഫ് മൈതാമ തുഗ്ഗർ നിലപാട് അറിയിച്ചത്.
‘ഞങ്ങൾ ഭാരതവുമായി എപ്പോഴും സഹകരിച്ചിട്ടുണ്ട്. ഭാരതവുമായി ഇനിയും അടുത്ത് ഇടപഴകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് അത്ഭുതകരമാണ്. ഭാവിയിലും ഭാരതത്തിന്റെ സഹകരണം നൈജീരിയ പ്രതീക്ഷിക്കുന്നുണ്ട്- തുഗ്ഗർ എക്‌സിൽ കുറിച്ചു.
#WATCH | G20 Summit: Nigerian Foreign Minister, Yusuf Maitama Tuggar says, “It is wonderful. We look forward to it. We look forward to future collaboration, closer collaboration. We have always collaborated with India…Nigeria is on the table and wants to be part of the… pic.twitter.com/hwbDWa0Hy3
— ANI (@ANI) September 6, 2023
“>
ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിയ്‌ക്കായി ലോക നേതാക്കൾ ഭാരതത്തിലേക്ക് എത്തുകയാണ്. ജി20-യുടെ 18-ാമത് യോഗമാണ് ഡൽഹിയിൽ ചേരുന്നത്. സെപ്റ്റംബർ 9,10 തീയതികളിലായി ഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ആദ്യത്തെ ജി20 ഉച്ചകോടിക്കാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. ഭാരതത്തിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമാകാൻ സാധിക്കുന്നതിൽ ലോക നേതാക്കൾ സന്തോഷം പ്രകടിപ്പിക്കുകയാണ്.
















Comments