ഭാരതം എന്നതാണ് ഇന്ത്യയുടെ യഥാർത്ഥ പേരെന്നും അത് സ്വീകരിക്കുന്നതാണ് നല്ലതെന്ന് സുനിൽ ഗവാസ്‌കർ. മുൻ ക്രിക്കറ്റർ വിരേന്ദർ സെവാഗ്, ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ് എന്നിവരും ഇന്ത്യയുടെ ഔദ്യോഗിക പേര് ‘ഭാരത്’ എന്നാക്കുന്നിനോട് പ്രതികരിച്ചിരുന്നു.
‘ഇന്ത്യയുടെ പേര് ഔദ്യോഗികമായി മാറ്റാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭാരത് ക്രിക്കറ്റ് ടീം എന്ന് വിളിക്കണം. അതിന് ബിസിസിഐയും ശ്രമിക്കണം. യഥാർത്ഥ പേര് വിളിക്കുന്നതിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്നാൽ അടിസ്ഥാനപരമായി മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്’ഗവാസ്‌കർ പറഞ്ഞു.
ഇന്ത്യയെന്നുള്ളത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ഭാരത് എന്നാക്കണമെന്നുമായിരുന്നു വിരേന്ദർ സെവാഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ടീം ഭാരത് എന്ന് ജേഴ്സിയിൽ എഴുതണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.
Comments