തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിൽ എ.ടി.എം തകർക്കാൻ ശ്രമം. എസ്.ബി.ഐയുടെ എ.ടി.എം ആണ് പൊളിക്കാൻ ശ്രമിച്ചത്. എന്നാൽ പണം നഷ്ടപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. എ.ടി.എം തകർക്കാൻ ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.
വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാശ്രമമെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ എ.ടി.എമ്മിനകത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ വഞ്ചിയൂർ പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ നിലവിൽ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാകും പോലീസ് അന്വേഷണം.
Comments