എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി നാട്ടുകാരനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ പ്രതി തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിയ്‌ക്കുകയാണെന്ന് പോലീസ് അറിയിച്ചു.
















Comments