ലക്നൗ: ഐഎൻഡിഐഎ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്തിന്റെ പേര് മുന്നണി സ്വീകരിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മായാവതി പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും രാഷ്ട്രീയ സഖ്യങ്ങൾക്ക് രാജ്യത്തിന്റെ പേര് സ്വീകരിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
“ഒരു രാഷ്ട്രീയ പാർട്ടിയേ സഖ്യമോ രാജ്യത്തിന്റെ പേര് സ്വീകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഇത് അപലപനീയമാണ്. സുപ്രീം കോടതി വിഷയത്തിൽ ഇടപെടണം. സ്വമേധേയ കേസ് എടുക്കണം”. മായാവതി ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഐക്യത്തിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും സഖ്യത്തിന്റെ ഭാഗമാകാൻ മായാവതി വിസമ്മതിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഒൻപത് അംഗങ്ങളാണ് ലോക്സഭയിൽ പാർട്ടിക്കുള്ളത്.
















Comments