ബെംഗളൂരു: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ വിരുദ്ധ പരാമർശത്തിന് പിന്നാലെ വിവാദ പരാമർശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിൽ എത്തിയപ്പോൾ ക്ഷേത്രത്തിൽ പ്രവേശിക്കാനായി ഷർട്ട് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടെന്നാണ് സിദ്ധരാമയ്യയുടെ വാദം. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഷർട്ട് ധരിക്കാൻ സാധിക്കില്ലെന്നിരിക്കെ അനാവശ്യ വിവാദമുയർത്തുകയാണ് സിദ്ദരാമയ്യ.
കേരളത്തിലെ ക്ഷേത്രത്തിൽ എത്തിയപ്പോൾ തന്നോട് ഷർട്ട് അഴിച്ചുമാറ്റിയതിന് ശേഷം പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ താൻ ആ ആചാരത്തെ എതിർത്തെന്നും ക്ഷേത്രത്തിൽ കയറാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് മനുഷ്യത്വരഹിതമായ ഒരു ആചാരമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ബെംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദരാമയ്യ. പല ക്ഷേത്രങ്ങളിലും മേൽമുണ്ട് ധരിച്ച് പുരുഷന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനാകും.
















Comments