ബെംഗളൂരു : ശ്രീ കൃഷ്ണ വേഷം ധരിച്ച് ജന്മാഷ്ടമി ഉത്സവങ്ങളിൽ പങ്കെടുത്ത് കർണാടക ധാർവാഡിലെ ഗവൺമെന്റ് മോഡൽ എക്സ്പിരിമെന്റൽ പ്രൈമറി സ്കൂളിലെ മുസ്ലീം വിദ്യാർത്ഥികൾ . സ്കൂളിൽ തൊട്ടിലിൽ കിടക്കും വിധത്തിലുള്ള ലഡ്ഡു ഗോപാലന്റെ വിഗ്രഹത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട് .
ഈ തൊട്ടിലിൽ ശ്രീകൃഷ്ണ പ്രതിമ സ്ഥാപിച്ചാണ് എല്ലാ വർഷവും സ്കൂളിൽ ജന്മാഷ്ടമി ആഘോഷിക്കുന്നത് . ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു കുട്ടികളുടെ അമ്മമാരെയും സ്കൂളിലേക്ക് ക്ഷണിക്കുന്നു. 320 വിദ്യാർത്ഥിനികൾ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലായി ഈ സ്കൂളിൽ പഠിക്കുന്നു, അവരിൽ 60 ശതമാനം മുസ്ലീം വിശ്വാസികളാണ്. ജന്മാഷ്ടമി ദിനത്തിൽ മുസ്ലീം സ്ത്രീകൾ തങ്ങളുടെ കുട്ടികളെ കൃഷ്ണന്റെയും രാധയുടെയും വേഷമണിയിച്ചാണ് സ്കൂളിൽ എത്തിച്ചത്.
ചിലർ ശ്രീകൃഷ്ണന്റെ കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികൾക്കായി വിവിധ സാംസ്കാരിക നൃത്ത പരിപാടികളും സംഘടിപ്പിച്ചു. അമ്മമാർ തങ്ങളുടെ കുട്ടികളുടെ പ്രകടനങ്ങൾ ഫോണിൽ പകർത്തുന്നത് കാണാമായിരുന്നു.
അതേസമയം മുംബൈയിലെ ഹസ്രത്ത് മക്തൂം അലി മഹിമിസ് ദർഗയ്‌ക്ക് മുന്നിൽ കൃഷ്ണജന്മാഷ്ടമിയോടനുബന്ധിച്ച് ഉറിയടി മത്സരവും സംഘടിപ്പിച്ചു .
















Comments