ലക്നൗ : സനാതനധർമ്മത്തിനെതിരെയുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്നും അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും യോഗി പറഞ്ഞു.
‘ സർക്കാരിന്റെ നേട്ടങ്ങളെ ദുർബ്ബലപ്പെടുത്താൻ സനാതനധർമ്മത്തിനെതിരെ വിരൽ ചൂണ്ടാനുള്ള ശ്രമമാണ് നടക്കുന്നത് . പക്ഷേ, രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നത് എതിർക്കുന്നവർ മറന്നു. ഇത്തരമൊരു സാഹചര്യത്തിൽ സനാതനത്തെ നശിപ്പിക്കാൻ ഈ മനുഷ്യർക്ക് എങ്ങനെ കഴിയും.‘ – അദ്ദേഹം പറഞ്ഞു
സനാതനത്തെ എതിർത്തവർ അപ്രത്യക്ഷരായ ചരിത്രമാണുള്ളത് . ആളുകൾ അവരുടെ മണ്ടത്തരം കൊണ്ട് സൂര്യനെ തുപ്പാൻ ശ്രമിക്കുന്നു. പക്ഷേ, ആ തുപ്പൽ തങ്ങളിൽ വീഴുമെന്ന് അവർക്കറിയില്ല. രാവണനും ഹിരണ്യകശ്യപും കംസനും ദൈവിക ശക്തിയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ അവരുടെ എല്ലാം പോയി, ഒന്നും അവശേഷിക്കുന്നില്ല. എന്നാൽ ദൈവം അതിജീവിച്ചു, ഇന്നും ഇവിടെയുണ്ട്. സനാതന ധർമ്മമാണ് സത്യം, അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല.
ഉത്തർപ്രദേശ് നല്ല സംസ്ഥാനമായത് ദൈവത്തിന്റെ കൃപയാണ്. സനാതനധർമ്മം ഉണർന്നാൽ അയോധ്യയിലെ രാമക്ഷേത്രവും കാശിയും വളരും – യോഗി പറഞ്ഞു.
















Comments