കോട്ടയം: പുതുപ്പള്ളിയുടെ പുതിയ നായകനെ അറിയാനുള്ള ആകാംക്ഷകൾക്ക് വിരാമം. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും സ്‌ട്രോംഗ് റൂമുകളുടെ താക്കോൽ മാറിയതിനാൽ വോട്ടെണ്ണൽ അൽപം വൈകി.
താക്കോൽ കൂട്ടം മാറി പോയത് അൽപ്പസമയം ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് സ്‌ട്രോംഗ് റൂം തുറന്നു. വോട്ടെണ്ണൽ യന്ത്രം ടേബിളിലെത്താൻ വൈകിയതിനാൽ വോട്ടെണ്ണാനും കാലതാമസം നേരിട്ടിരുന്നു. പിഴവ് പുറത്തറിയിക്കാതിരിക്കാൻ മാദ്ധ്യമങ്ങളെ മാറ്റിയിരുന്നു. രാവിലെ ഏഴരയോടെ സ്‌ട്രോംഗ് റൂം തുറന്ന് എട്ടോടെ തപാൽ എണ്ണുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
20 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും, ഒരുമേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഒന്നുമുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക.
















Comments