ലക്‌നൗ: ജന്മാഷ്ടമിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. ഭഗവാന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടാകാട്ടെ എന്നും യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
कृष्णाय वासुदेवाय देवकीनन्दनाय च।
नन्दगोपकुमाराय गोविन्दाय नमो नम:।‘श्रीकृष्ण जन्माष्टमी’ के पावन अवसर पर आज @GorakhnathMndr में योगेश्वर भगवान श्रीकृष्ण की विधि-विधान से पूजा-अर्चना कर अखिल विश्व के कल्याण की प्रार्थना की।
उनकी कृपा हम सभी पर बनी रहे।
जय श्रीकृष्ण! pic.twitter.com/9bYQsKV0Gb
— Yogi Adityanath (@myogiadityanath) September 7, 2023
ജന്മാഷ്ടമി ദിനത്തിൽ ഉണ്ണി കണ്ണന്മാർ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാൻ ധൃതി കൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹൃദയസ്പർശിയായ ചിത്രങ്ങൾ ഞെടിയിടയിലാണ് വൈറലായത്.
पावन श्रीकृष्ण जन्माष्टमी की हृदयस्पर्शी झलकियां… pic.twitter.com/f2q2YQpzuO
— Yogi Adityanath (@myogiadityanath) September 7, 2023
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കുച്ചേർന്നു. ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് കീഴിലുള്ള ഇസ്‌കോൺ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ആഘോഷങ്ങളിലും പൂജകളിലും പങ്കെടുക്കാനാണ് അദ്ദേഹം രാജ്യതലസ്ഥാനത്തെത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കും ആരതിക്കുമൊടുവിലാണ് അദ്ദേഹം തിരിച്ചത്. കൃഷ്ണന്റെയും രാധയുടെയും ഛായചിത്രവും ക്ഷേത്ര അധികൃതർ അദ്ദേഹത്തിന് കൈമാറി. ക്ഷേത്രദർശനം നടത്തി അനുഗ്രഹീതനായെന്നും തികഞ്ഞ ഉത്സാഹത്തോടെയാണ് താൻ തിരികെ എത്തിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Comments