രാജ്യതലസ്ഥാനത്തേക്ക് കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുമ്പോൾ ജി20-യ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന ഭാരതത്തിൽ അങ്ങോളമിങ്ങോളം അതിഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിരവധി കലാകാരന്മാരുടെ സൃഷ്ടികളാണ് അതിഥികൾക്കായി രാജ്യത്തിൽ കാഴ്ചയൊരുക്കിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന വേളയിൽ മണലിൽ 2,000 ചിരാതുകളാൽ തീർത്ത അദ്ദേഹത്തിന്റെ ചിത്രത്തോടെ ഭാരതത്തിലേക്ക് സ്വീകരിച്ചിരിക്കുകയാണ് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. സാമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ച ചിത്രത്തിന് നിമിഷ നേരംകൊണ്ട് മികച്ച പ്രതികരണങ്ങളാണ് നേടാൻ സാധിച്ചത്. ‘വെൽക്കം ടു ഭാരത്’ എന്ന വാക്കുകളും ചിരാതുകൾ കൊണ്ട് തീർത്തിരിക്കുന്നത് നമുക്ക് കാണാം. ഇതിനുപുറമെ മണലിൽ തീർത്ത ജോ ബൈഡന്റെ ചിത്രവും അതിനു പിന്നിലായി ചിരാതുകൾ അടുക്കിവെച്ച് അമേരിക്കൻ പതാകയുടെ നിർമിതിയും കാണാം.
Sand art created for Biden by Indian sand artist Sudarsan Patnaik at Puri Beach in Odisha, Welcome to Bharat.
Honestly, I see it look like a cemetery more than art pic.twitter.com/EX8OtRDG80
— Philip Breaking (@Philipcong31) September 7, 2023
“>
ഇതിനുപുറമെ മറ്റൊരു കലാകാരൻ ജോ ബൈഡന്റെ ചുമർ ചിത്രം വരച്ചതും വളരെ പെട്ടന്നാണ് വൈറലായത്. ഭാരതം ലോക നേതാക്കളെ സ്വീകരിക്കാൻ കാത്തിരിക്കുന്നതിന്റെ ഉത്തമ പ്രതീകങ്ങളായി ഈ ചിത്രങ്ങളെ വിലയിരുത്താം..
















Comments