പരിക്കില്‍ നിന്ന് മുക്തനാവുന്ന കെ.എല്‍ രാഹുല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ താരത്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് വിവരം. ഐ.പി.എല്ലിനിടെ തുടയ്‌ക്ക് പരിക്കേറ്റ താരം ശസ്ത്രക്രിയയ്‌ക്ക് ശേഷം ഏറെ നാള്‍ വിശ്രമത്തിലായിരുന്നു. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം പരിശീലനം തുടര്‍ന്നത്.
ഇന്നലെ പരിശീലനത്തില്‍ പേസ് ബൗളര്‍മാരെ നേരിടാനാണ് താരം കൂടുതലും സമയം ചെലവഴിച്ചത്. ഷോര്‍ട്ട് ബോളാണ് കൂടുതലും കളിച്ചത്. ഇടം കൈയ്യന്‍ പേസ് ബൗളര്‍മാരെ നേരിടാനാണ് അധിക സമയവും ചെലവഴിച്ചത്.
അതേസമയം പരിശീലകന്‍ ദ്രാവിഡിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത് രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നാണ്. ഇഷാന്‍ കിഷന്‍ കിട്ടിയ അവസരം മുതലാക്കി അഞ്ചാം നമ്പരില്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് രാഹുലിന് തിരിച്ചടിയായത്. പാകിസ്താനെതിരെ 82 റണ്‍സാണ് താരം നേടിയത്. കരീബിയന്‍ പര്യടനത്തിലും താരം നല്ല ഫോമിലായിരുന്നു. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളാണ് താരം നേടിയത്.
Comments