ഡൽഹി: ഹിന്ദു ആണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ സന്ദർശന വേളയിൽ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എഎൻഐ-യ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഋഷി സുനക്കിനെ ‘ജയ് ശ്രീറാം’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രി അശ്വിനി ചൗബെ സ്വീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തിരിച്ചും ‘ജയ് ശ്രീറാം’ എന്ന് അഭിസംബോദന ചെയ്തു. രുദ്രാക്ഷവും ഭഗവദ്ഗീതയും ഋഷി സുനക്കിന് അശ്വിനി ചൗബെ സമ്മാനിച്ചു.
‘ഒരു ഹിന്ദു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അടുത്ത രണ്ട് ദിവസം ഞാൻ ഇന്ത്യയിലുണ്ട്. ഈ അവസരത്തിൽ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ രക്ഷാബന്ധൻ അടുത്തിടെ ആഘോഷിച്ചിരുന്നു. എന്റെ സഹോദരി എനിക്ക് രാഖികൾ കെട്ടി നൽകി. കഴിഞ്ഞ ദിവസം നടന്ന ജന്മാഷ്ടമി നല്ല രീതിയിൽ ആഘോഷിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തി അത് നികത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം’- ഋഷി സുനക്ക് പറഞ്ഞു.
#WATCH | G-20 in India: On his connect with Hinduism, UK PM Rishi Sunak to ANI says, "I'm a proud Hindu, and that's how I was raised. That's how I am. Hopefully, I can visit a Mandir while I'm here for the next couple of days. We just had Raksha Bandhan, so from my sister and my… pic.twitter.com/U5RLdZX3vz
— ANI (@ANI) September 8, 2023
ഡൽഹി വിമാനത്താവളത്തിൽ ബീഹാറിലെ ബക്‌സർ എംപിയും കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെ ഊഷ്മളമായ സ്വീകരണമാണ് ഋഷി സുനക്കിന് നൽകിയത്. പുരാതന കാലം മുതൽ ആത്മീയമായി പ്രസിദ്ധമായ നഗരമാണ് ബക്സർ. ഭഗവാൻ ശ്രീരാമനും സഹോദരൻ ലക്ഷ്മണനും ഗുരു മഹർഷി വിശ്വാമിത്രനിൽ നിന്ന് ദീക്ഷ സ്വീകരിച്ച് തഡ്കയെ വധിച്ച സ്ഥലമാണ് ബക്സർ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് അശ്വിനി കുമാർ ചൗബെ പറഞ്ഞു. ഭാരതം നിങ്ങളുടെ പൂർവികരുടെ നാടാണെന്നും താങ്കൾ ഇവിടെ വരുന്നതിൽ എല്ലാവരും വളരെ ആവേശഭരിതരാണെന്നും ഋഷി സുനക്കിനോട് ചൗബെ വ്യക്തമാക്കി.
















Comments