മുംബൈ : സനാതന ധർമ്മം സമുദ്രം പോലെയാണെന്ന് ബോളിവുഡ് നടൻ ഗോവിന്ദ . ജന്മാഷ്ടമിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാറ്റ്കി ഫോഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സമുദ്രം അതിന്റെ അസ്തിത്വത്തിന് തെളിവ് നൽകാത്തതുപോലെ, അളവറ്റ പരിധിക്കുള്ളിൽ സനാതന ധർമ്മം ഒഴുകിക്കൊണ്ടിരിക്കുന്നു. എവിടെ നിന്നാണ് ഇത്രയും വെള്ളം വന്നതെന്ന് പറയാനാകില്ല . സനാതന ധർമ്മമുണ്ട്, അത് ഏറ്റവും പഴക്കമേറിയതും വിശാലവുമാണ്. സനാതന ധർമ്മം എങ്ങനെയാണെന്ന് പറയാൻ ആരുടെയും പ്രസ്താവനകൾ ആവശ്യമില്ല. ‘ – ഗോവിന്ദ പറഞ്ഞു .
ഭോപ്പാലിലെ ആളുകളിൽ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു.ഭോപ്പാലിൽ വന്നതിന് ശേഷം വളരെ സന്തോഷം തോന്നി . ഇവിടുത്തെ ജനങ്ങളുമായി ഒരു ആത്മബന്ധം വളർത്തിയെടുത്തിരുന്നു. . ഭോപ്പാലിലെ ജനങ്ങൾ തനിക്കും ഭാര്യക്കും ഒരുപാട് സ്നേഹം നൽകിയിട്ടുണ്ടെന്നും ഗോവിന്ദ പറഞ്ഞു.
Comments