ശ്രീനഗർ: ഇന്ത്യ തിരയുന്ന ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ അജ്ഞാതർ വെടിവെച്ച് കൊന്നു. അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെപള്ളിക്കുള്ളിൽ വെച്ചാണ് അജ്ഞാതരായ തോക്കുധാരികൾ ഇയാളെ വധിച്ചത്.
പുതുവർഷത്തിൽ രാജ്യത്തെ നടുക്കിയ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിലൊരാളാണ് കൊല്ലപ്പെട്ടത്. രജൗരി ജില്ലയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഭീകരർ ഉപേക്ഷിച്ച് പോയ സ്‌ഫോടക വസ്തുവും പിറ്റേന്ന് പൊട്ടി തെറിച്ചു. ഇത് വീണ്ടും ജനങ്ങളുടെ ജീവനെടുക്കാൻ കാരണമായി.
1990-ൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ഭീകരരനാണ് റിയാസ്. പൂഞ്ച്, രജൗരി മേഖലകളിൽ ഭീകരവാദം വളർത്തുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് റിയാസ് ആയിരുന്നു. മുരിഡ്‌കെയിലെ ലഷ്‌കർ ബേസ് ക്യാമ്പിൽ നിന്നാണ് ഇയാൽ ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ലഷ്‌കർ ഭീകരനും കമാൻഡറുമായ സജ്ജാദ് ജാതിന്റെ അടുത്ത അനിനായി ആയിരുന്നു ഇയാൾ. ഭീകര സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതും റിയാസ് ആയിരുന്നു.
















Comments