തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക്. നയനയുടെ മരണകാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം പറയുന്നു. എന്നാൽ മരണകാരണത്തെ സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ സാധിക്കുന്നില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാർഡിയൽ ഇൻഫാക്ഷനോ ആയിരിക്കാം മരണ കാരണമെന്നാണ് നിഗമനം.
അതേസമയം കഴുത്തിലും വയറിലും കാണപ്പെട്ട പരിക്കുകൾ മരണകാരണമല്ല. നേരത്തെ നയനയെ അഞ്ച് പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇൻസുലിന്റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോയതാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യ ത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും
















Comments