ഭോപ്പാൽ: ജന്മദിനത്തിൽ പ്രശസ്തമായ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. ക്രിക്കറ്റ് താരം ശിഖർ ധവാനും താരത്തിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രത്യേക പ്രാർത്ഥനകളിലും പൂജകളിലും ഇരുവരും പങ്കെടുത്തു.
ഇന്ന് 56-ാം പിറന്നാൾ ആഘോഷിക്കുന്ന അക്ഷയ് കുമാർ കുടുംബത്തൊടൊപ്പമാണ് ക്ഷേത്രത്തിൽ എത്തിയത്. ശേഖർ ധവാന്റെ കുടുംബുവും കൂടെയുണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഭസ്മ ആരതിയിൽ ഇരുവരും പങ്കെടുത്തു. ക്ഷേത്രത്തിന്റെ പാരമ്പര്യമനുസരിച്ച് കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അക്ഷയ്കുമാർ പ്രാർത്ഥനകളിൽ പങ്കെടുത്തത്.
ഭാരതത്തിലെ പ്രധാനപ്പെട്ട 18 മഹാ ശക്തി പീഠങ്ങളിൽ ഒന്നാണ് ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രം. മദ്ധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ രുദ്ര സാഗർ തടാകത്തിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
















Comments