തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുക്കാരാൻ ചാടിപ്പോയതിൽ ജയിൽ അധികൃതർക്ക് വീഴ്ച. മോഷ്ണക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ഇന്നലെ രാവിലെയാണ് ജയിൽ ചാടിയത്. എന്നാൽ ഇയാൾ ജയിൽ ചാടിപ്പോയ വിവരം ഉച്ചയോടെയാണ് ജയിൽ അധികൃതർ പോലീസിനെ അറിയിച്ചത്. എന്നാൽ പോലീസിനെ അറിയിക്കാൻ വൈകിയത് ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്.
നിരവധി മോഷണ കേസിലെ പ്രതിയായ ഗോവിന്ദ് രാജ് ഇയാൾ ശിക്ഷ അനുഭവിച്ചുവരുന്ന കാലയളവിലാണ് സംഭവം. പൂന്തോട്ടം നനയ്‌ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അധികൃതർ പറഞ്ഞു.
















Comments