ചേപ്പാട് : ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡൈനിംഗ് പേപ്പർ റോൾ പുറത്തിറക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ പോലീസിൽ പരാതി . ചേപ്പാട് മുട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പരമശിവൻ , ലക്ഷ്മീദേവി , പാർവതീ ദേവി എന്നിവരുടെ ചിത്രങ്ങൾ ഉള്ള പേപ്പർ റോൾ വിൽപ്പനയ്‌ക്ക് എത്തിച്ചത് .
സലാം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത് . ഇതിനെ തുടർന്ന് ഹിന്ദു ഐക്യവേദി ചേപ്പാട് പഞ്ചായത്ത് പ്രതിഷേധവുമായി രംഗത്തെത്തി . ഭക്ഷണാവശിഷ്ടങ്ങളുമായി ഉപേക്ഷിക്കുന്ന പേപ്പറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തത് അറിവിലായ്മ അല്ലെന്നും , ബോധപൂർവ്വം ഹിന്ദുമതത്തെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ വി സോമൻ നായർ , പ്രദീപ് എന്നിവർ പറഞ്ഞു.
പേപ്പർ റോളിന്റെ വിൽപ്പന തടയണമെന്നും മതവികാരം വ്രണപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
Comments