ന്യൂഡൽഹി : ഡൽഹി ജുമാമസ്ജിദിൽ ബോംബ് വച്ചതായി വ്യാജ ഫോൺസന്ദേശം . മദ്രസ വിദ്യാർത്ഥിയായ 14 കാരനും, സുഹൃത്തും ചേർന്നാണ് ജി20 ഉച്ചകോടിയ്‌ക്കിടെ രാജ്യ തലസ്ഥാനത്ത് പരിഭ്രാന്തി പടർത്താൻ ഇത്തരമൊരു സന്ദേശം നൽകിയത് .
രാവിലെ 7:50 ന്, ജുമാ മസ്ജിദ് പോലീസ് സ്റ്റേഷനിലാണ് പള്ളിയിൽ ബോംബ് വച്ചതായി സന്ദേശം ലഭിച്ചത് . വിവരം ലഭിച്ചയുടൻ പരിഭ്രാന്തി പടർന്നതായി പോലീസ് പറഞ്ഞു. പ്രദേശം മുഴുവൻ പോലീസിനെ വിന്യസിച്ചു. വിളിച്ചയാളെയും നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച അവധി ലഭിക്കാനായാണ് മദ്രസ വിദ്യാർത്ഥിയായ 14 മദ്രസ കാരൻ ഇത്തരമൊരു സന്ദേശം നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി . സുഹൃത്തും ഇതിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാ ഏജൻസികൾ ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ എല്ലാ ഭാഗത്തും തിരച്ചിൽ നടത്തുകയും ചെയ്തു. കോൾ വ്യാജമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
കുട്ടി ഉപേക്ഷിച്ച ബാഗും കണ്ടെടുത്തു. . ഈ ബാഗിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.
















Comments