തിയേറ്ററുകളിൽ ഗംഭീരപ്രതികരണം കിട്ടി മുന്നേറുകയാണ് ആർഡിഎക്സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി കഴിഞ്ഞു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്. അക്ഷരാര്‍ഥത്തില്‍ ഇത്തവണത്തെ ഓണാഘോഷം ആര്‍ഡിഎക്സിനൊപ്പമായിരുന്നു. സിനിമ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
തമിഴ് സിനിമാ താരങ്ങളടക്കം ചിത്രത്തെ പുകഴ്‌ത്തി രംഗത്തു വന്നിരുന്നു. ആഘോഷമായ ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്‍സ് സംബന്ധിച്ച വാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാൻ തമിഴ് സൂപ്പർ സ്റ്റാറുകളാണ് ശ്രമിക്കുന്നത്. ഈ കൂട്ടത്തില്‍ മുൻനിരയില്‍ കമല്‍ഹാസന്റെ രാജ്‍കമല്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇതോടെ തമിഴ് റീമേക്കു ചെയ്യുമ്പോള്‍ ആരൊക്കെയാകും നായകൻമാർ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Ulaganayagan’s RajKamal International is the front runner to buy the Remake rights of recent Malayalam Blockbuster #RDX pic.twitter.com/Adhpbpr6K6
— Christopher Kanagaraj (@Chrissuccess) September 9, 2023
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രം മൂന്ന് കൂട്ടുകാരുടെ കഥയാണ് പറയുന്നത്. ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്സില്‍ നായകൻമാരായ കൂട്ടുകാരായെത്തി. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്.
















Comments