ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മന്ത്രി വിശ്വജിത് റാണെ, ബിജെപി ജനറൽ സെക്രട്ടറി ദാമോദർ നായിക്, എംഎൽഎ ദിവ്യ റാണെ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ബാബ മഹാകാളിനെ ദർശിച്ച് അനുഗ്രഹം തേടാനാണ് ക്ഷേത്ര സന്നിധിയിലെത്തിയതെന്നും എല്ലാവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
#WATCH | Goa CM Pramod Sawant offers prayers at Mahakal temple in Ujjain, Madhya Pradesh. pic.twitter.com/L4Ovjkeovf
— ANI (@ANI) September 11, 2023
അടുത്തിടെ ബോളിവുഡ് താരം അക്ഷയ് കുമാറും സൈന നെഹ്‌വാളും മഹകാൽ ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്രിക്കറ്റ് താരം ശിഖർ ധവാനും താരത്തിനൊപ്പമുണ്ടായിരുന്നു. ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രസന്ദർശനം. മാതാപിതാക്കൾക്കൊപ്പമാണ് ബാഡ്മിന്റൺ താരം ക്ഷേത്രത്തിലെത്തിയത്.
















Comments