സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്ന് നൂറ്റിമുപ്പതാണ്ട്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്ന് നൂറ്റിമുപ്പതാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 11:04 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ ആത്മീയതയേയും സനാതന ധർമ്മത്തേയും ലോക ഭൂപടത്തിൽ പ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്ന് നൂറ്റിമുപ്പതാണ്ട് തികയുന്നു . വിവേകാനന്ദന്റെ അമേരിക്കൻ സന്ദർശനവും 1893 സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ അദ്ദേഹം നടത്തിയ ചരിത്രപരമായ പ്രസംഗവും ഇന്ത്യയുടെ ആത്മീയ യാത്രയുടെ വഴിത്തിരിവായാണ് വിശ്വസിക്കുന്നത്.

ആത്മവിസ്മൃതിയുടെ ആലസ്യത്തിൽ വീണുകിടന്ന ഭാരതീയർ ഒരു യുവസിംഹഗർജ്ജനം കേട്ട് ഞെട്ടി ഉണർന്നു. യഥാർത്ഥത്തിൽ ഈ ദിവസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഇതിലും മികച്ച വിശേഷണമില്ല. കോളോണിയൽ ഭരണത്തിന് കീഴിൽ ഭാരതത്തെ ബാധിച്ച കറുത്തഛായ വലിച്ചു കീറി പുതുയുഗത്തിന്റെ തെളിമയിലേക്ക് നയിച്ച ദിനം കൂടിയാണ് സെപ്തംബർ 11. പാമ്പാട്ടിമാരുടെയും മന്ത്രവാദത്തിന്റെയും നാടാണ് ഭാരതം എന്നാണ് അക്കാലത്ത് പാശ്ചാത്യലോകത്ത് അറിയപ്പെട്ടിരുന്നത് എന്നതിനാൽ, സ്വാമിജിയുടെ സന്ദർശനത്തിന് യാതൊരു പ്രാധാന്യവും പാശചത്യ ലോകമോ മതപാർലമെന്റോ കല്പിച്ചിരുന്നില്ല. എന്നാൽ ഈ ദിനത്തിന് ശേഷം സംഭവിച്ചത് ചരിത്രം.

സ്വാമി വിവേകാനന്ദൻ ലോകത്തിന്റെ ഹൃദയം തൊട്ടത് ഒരു സംബോധന കൊണ്ടാണ്. ‘അമേരിക്കയിലെ സഹോദരീ സഹോദരൻമാരേ ‘ എന്ന് വിവേകാനന്ദൻ വിളിച്ചപ്പോൾ ലോകം ഭാരതത്തെ അറിഞ്ഞു. ലോകത്തിന് ഭാരതത്തെ കുറിച്ച് അന്നുവരെയുണ്ടായിരുന്ന ധാരണകൾ മാറ്റിമറിക്കുന്നതായിരുന്നു വിവേകാനന്ദന്റെ പ്രസംഗം. ഇന്ത്യൻ ജനത സാംസ്‌കാരികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യൻ സൈദ്ധാന്തിക നിലപാടുകൾ സധൈര്യം ചോദ്യം ചെയ്യപ്പെട്ടു.
ഭാരതീയരിൽ അടിമ മനോഭാവം നിലനിൽക്കുമ്പോൾ എങ്ങനെ ‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ’ എന്നദ്ദേഹത്തിന് സംബോധന ചെയ്യാൻ സാധിച്ചു. കേവലമായ സംബോധനയിൽ ഉണ്ട്, വേദാന്തത്തിന്റെ മുഴുവൻ സാരവും. ഭാരതത്തിന്റെ ദൗത്യം ലോകം മുഴുവൻ ഒരു കുടുംബമാണ് എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുക എന്നതാണ്. അത് ഇന്നും അനുസ്യൂതം തുടരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന് ജി20 ഉച്ചകോടിയിൽ ഭാരതം മുന്നോട്ട് വെച്ച് ആപ്തവാക്യവും വസുധൈവ കുടുംബകമാണ് എന്നതും ശ്രദ്ധേയമാണ്.

ഒരു വിദേശ മണ്ണിൽ വിവേകാനന്ദൻ പറഞ്ഞതിനേക്കാൾ ശക്തമായ വാക്കുകൾ കോളനി ഭരണത്തിൻ കീഴിലുള്ള ഭാരതത്തിൽ നിന്നും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ രാജ്യങ്ങളിലും പീഡിപ്പിക്കപ്പെട്ടവർക്കും അഭയാർത്ഥികൾക്കും അഭയം നൽകിയ ഒരു രാജ്യക്കാരനാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭാരതത്തേയൊ അതിന്റെ ആത്മീയ ചൈതന്യത്തേയോ ഇതിലും മികച്ച രീതിയിൽ വാക്കുകളിൽ പ്രതിനിധീകരിക്കാൻ കഴിയില്ല. 1893 സപ്തംബർ 11-ന് സ്വാമി വിവേകാനന്ദൻ ഉയർത്തിയ സനാതന മന്ത്രം ലോകത്തിന് മുഴുവനായാണ്. എലിനർ സ്റ്റാർക്ക് എന്ന അമേരിക്കൻ എഴുത്തുകാരൻ രേഖപ്പെടുത്തിയത് കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചു. അമേരിക്കയുടെ ആത്മാവ് കണ്ടെത്തിയത് സ്വാമി വിവേകാനന്ദനാണ്’ എന്നാണ്.

ലോകത്തിലെ മറ്റേതൊരു ജനതയെക്കാളും പാരമ്പര്യത്തിലും സംസ്‌കാരത്തിലും ദർശനത്തിലും പ്രാചീനതയിലും ഭാരതം വ്യത്യസ്തമാണ്. മറ്റ് പുരാതന സംസ്‌കാരങ്ങൾ വിസ്മൃതിയിൽ മുങ്ങിയപ്പഴും ഭാരതീയ ദർശനങ്ങൾ ഇന്നും നിലനില്ക്കുന്നതിന്റെ കാരണം കാലാനുസൃതമായ സ്വയം പരിഷ്‌കരണ ക്ഷമതയിലൂടെയാണ്. അതാണ് യഥാർത്ഥത്തിൽ സനാതത്തിന്റെ ശക്തിയും.

സനാതന ധർമ്മത്തെ കടന്നാക്രമിക്കാനുള്ള ദുഷ്ടശക്തികളുടെ പാഴ് വേല ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതില്ലൊം അതിജീവിച്ചാണ് ഹിന്ദു ധർമ്മം ആർജ്ജവത്തൊടെ ഇന്നും നിലനിൽക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് കടൽ കടന്നും മരൂഭുമി കടന്നും നിരവധി പേർ ഒറ്റയ്‌ക്കും കൂട്ടമായും ഇതിനായി ഈ മണ്ണിൽ എത്തിയിരുന്നു. എന്നാൽ അവർ എങ്ങനെ പരാജയപ്പെട്ട് തിരിച്ചോടി എന്നത് വളച്ചൊടിക്കപ്പെടാത്ത ചില ചരിത്ര രചനകളിൽ നിന്ന് വായിച്ച് എടുക്കാം. ഇന്ന് ആഗോള തലത്തിൽ സനാതന ധർമ്മത്തിൻരെ ശോഭ നാൾക്കുനാൾ വർദ്ധിച്ച് വരികയാണ്. എന്നാൽ രാജ്യത്തിന്റെ അകത്ത് നിന്ന് വെറും കിടങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ചിലരുടെ സനാതതത്തെ ഉന്മൂലനം ചെയ്യുമെന്ന വാക്കുകളെ വെറും കൈയ്യടിക്ക് വേണ്ടി മാത്രമാണ് എന്ന് രീതിയിൽ നിസ്സാരവത്കരിച്ച് കൂടാ. ചില ഹിഡൻ അജണ്ടകൾ അതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കാലങ്ങളായുള്ള ഇത്തരം നീക്കങ്ങളെ നിരീക്ഷിച്ചാൽ മനസ്സിലാക്കാം.

Tags: Swami VivekandaChicago1893Relegious Parliment
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies