കൊൽക്കത്ത : മതപരമായ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ കീഴിൽ വരുന്നതാണെന്ന് കൽക്കട്ട ഹൈക്കോടതി . അസൻസോളിൽ ഗണേശ ചതുർത്ഥി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഭക്തർ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ മൈതാനത്ത് ദുർഗാപൂജയും നടന്നിട്ടുണ്ട്, സർക്കാർ പരിപാടികൾക്കും ഈ മൈതാനം ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഈ ഭൂമിയിൽ ഗണേശ ചതുർത്ഥി സംഘടിപ്പിക്കാൻ കഴിയില്ലെന്ന് ‘അസൻസോൾ-ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റി ഭക്തരോട് പറഞ്ഞിരുന്നു. ഈ ഭൂമി തങ്ങളുടേതാണെന്നും ഗണേശ ചതുർത്ഥി ആഘോഷം ഇവിടെ സംഘടിപ്പിക്കാനാകില്ലെന്നുമാണ് അധികൃതരുടെ നിലപാട്. ഇതിന് പിന്നാലെയാണ് സംഘാടകർ ജുഡീഷ്യറിയെ സമീപിച്ചത്.
‘അസൻസോൾ-ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ADDA)’ ഈ തീരുമാനം പരിഹാസ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന് എതിരാണിത്. എന്തുകൊണ്ടാണ് പുരുഷ ദൈവങ്ങളോട് വിവേചനം കാണിക്കുന്നത് . ഇതിൽ ഗണപതിയുടെ തെറ്റ് എന്താണ്?” സർക്കാർ പരിപാടികളുമായി ദുർഗാപൂജയെ താരതമ്യം ചെയ്തതിനെയും ഹൈക്കോടതി ശാസിച്ചു . ഹൈന്ദവ ആഘോഷമായ ഈ മൈതാനത്ത് ദുർഗാപൂജ സംഘടിപ്പിക്കാൻ അനുമതി നൽകാമെങ്കിൽ മറ്റ് മതങ്ങളുടെ ഉത്സവങ്ങളോ മറ്റ് ദേവീദേവന്മാരെ ആരാധിക്കുന്നതോ ഇവിടെ അനുവദിക്കാവുന്നതാണെന്നും ഹൈക്കോടതി ജഡ്ജി സബ്യസാചി ഭട്ടാചാര്യ പറഞ്ഞു.
ആർട്ടിക്കിൾ 25 പ്രകാരം, എല്ലാവർക്കും അവരുടെ മതങ്ങൾ ആചരിക്കാനുള്ള അവകാശം നൽകുന്നു. പശ്ചിമ ബംഗാളിൽ ഗണേശപൂജയ്‌ക്ക് അത്ര പ്രചാരമില്ലെന്നും ദുർഗാപൂജ പോലെ മതേതരവും ബഹുസ്വരതയുള്ളതുമല്ലെന്നും അധികൃതർ വാദിച്ചു. എന്നാൽ ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ ഒരു വ്യക്തിയുടെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
















Comments