വിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കി മമത : അസൻസോളിൽ ഗണേശ ചതുർത്ഥി ഉത്സവം നടത്താമെന്ന് ഹൈക്കോടതി ; ഗണപതിയോട് എന്തിനാണ് ഈ വിവേചനമെന്നും ജഡ്ജി സബ്യസാചി ഭട്ടാചാര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കി മമത : അസൻസോളിൽ ഗണേശ ചതുർത്ഥി ഉത്സവം നടത്താമെന്ന് ഹൈക്കോടതി ; ഗണപതിയോട് എന്തിനാണ് ഈ വിവേചനമെന്നും ജഡ്ജി സബ്യസാചി ഭട്ടാചാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : മതപരമായ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ കീഴിൽ വരുന്നതാണെന്ന് കൽക്കട്ട ഹൈക്കോടതി . അസൻസോളിൽ ഗണേശ ചതുർത്ഥി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഭക്തർ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ മൈതാനത്ത് ദുർഗാപൂജയും നടന്നിട്ടുണ്ട്, സർക്കാർ പരിപാടികൾക്കും ഈ മൈതാനം ഉപയോഗിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഈ ഭൂമിയിൽ ഗണേശ ചതുർത്ഥി സംഘടിപ്പിക്കാൻ കഴിയില്ലെന്ന് ‘അസൻസോൾ-ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റി ഭക്തരോട് പറഞ്ഞിരുന്നു. ഈ ഭൂമി തങ്ങളുടേതാണെന്നും ഗണേശ ചതുർത്ഥി ആഘോഷം ഇവിടെ സംഘടിപ്പിക്കാനാകില്ലെന്നുമാണ് അധികൃതരുടെ നിലപാട്. ഇതിന് പിന്നാലെയാണ് സംഘാടകർ ജുഡീഷ്യറിയെ സമീപിച്ചത്.

‘അസൻസോൾ-ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ADDA)’ ഈ തീരുമാനം പരിഹാസ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന് എതിരാണിത്. എന്തുകൊണ്ടാണ് പുരുഷ ദൈവങ്ങളോട് വിവേചനം കാണിക്കുന്നത് . ഇതിൽ ഗണപതിയുടെ തെറ്റ് എന്താണ്?” സർക്കാർ പരിപാടികളുമായി ദുർഗാപൂജയെ താരതമ്യം ചെയ്തതിനെയും ഹൈക്കോടതി ശാസിച്ചു . ഹൈന്ദവ ആഘോഷമായ ഈ മൈതാനത്ത് ദുർഗാപൂജ സംഘടിപ്പിക്കാൻ അനുമതി നൽകാമെങ്കിൽ മറ്റ് മതങ്ങളുടെ ഉത്സവങ്ങളോ മറ്റ് ദേവീദേവന്മാരെ ആരാധിക്കുന്നതോ ഇവിടെ അനുവദിക്കാവുന്നതാണെന്നും ഹൈക്കോടതി ജഡ്ജി സബ്യസാചി ഭട്ടാചാര്യ പറഞ്ഞു.

ആർട്ടിക്കിൾ 25 പ്രകാരം, എല്ലാവർക്കും അവരുടെ മതങ്ങൾ ആചരിക്കാനുള്ള അവകാശം നൽകുന്നു. പശ്ചിമ ബംഗാളിൽ ഗണേശപൂജയ്‌ക്ക് അത്ര പ്രചാരമില്ലെന്നും ദുർഗാപൂജ പോലെ മതേതരവും ബഹുസ്വരതയുള്ളതുമല്ലെന്നും അധികൃതർ വാദിച്ചു. എന്നാൽ ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ ഒരു വ്യക്തിയുടെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

Tags: mamathaganesha chathurthi
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies