തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥി കൺസഷനുള്ള പ്രായപരിധി 27 ആക്കി. 25 വയസായി നിജപ്പെടുത്തി ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.
അനർഹർ യാത്രസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രായപരിധി ഏർപ്പെടുത്തിയത്. പ്രായപരിധി വെട്ടിക്കുറച്ചതിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി വെട്ടിക്കുറച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്‌ക്കുന്നതെന്ന് സിഎംഡി ബിജു പ്രഭാകർ ഉത്തരവിൽ പറഞ്ഞിരുന്നു. ഇത് ഗവേഷണ വിദ്യാർത്ഥികൾക്കുൾപ്പെടെ വൻ യാത്രച്ചെലവാണ് സൃഷ്ടിച്ചിരുന്നത്. ഇതിന് പരിഹാരമായിരിക്കുകയാണ്.
















Comments