പാലക്കാട്: ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച എക്സറേ മെഷീൻ എലി കരണ്ട സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്തയാണ് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് അന്വേഷണം.
2021 മാർച്ചിലാണ് സ്വകാര്യ കമ്പനി 92.6 ലക്ഷംരൂപ വിലമതിക്കുന്ന എക്‌സ് റേ മെഷീൻ ജില്ലാ ആശുപത്രിക്ക് സംഭാവനയായി നൽകിയത്. യന്ത്രം പ്രവർത്തിപ്പിക്കാനാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ആശുപത്രി ഒരുക്കണമെന്ന് കരാറിൽ ഉണ്ടായിരുന്നു. എന്നാൽ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.
മെഷീൻ എലി കടിച്ച് നശിപ്പിച്ചതോടെ സംഭവം വിവാദമായി. മെഷീന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ ചെലവ് വരുമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
















Comments