ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്ന് ബിജെപി എം പി രവിശങ്കർ പ്രസാദ്. തുടർച്ചയായി സനാതന ധർമ്മ വിരുദ്ധ പ്രസ്താവനയുമായി എത്തുന്ന ഡിഎംകെ മന്ത്രി കെ. പൊൻമുടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് പ്രതിപക്ഷം ഇത് പറയുന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് പ്രതിപക്ഷ സഖ്യം സനാതന ധർമ്മത്തെ എതിർക്കുന്നത്. മറ്റേന്തെങ്കിലും വിശ്വാസങ്ങളെയോ ദൈവങ്ങളെയോ ഇവർ വിമർശിക്കുമോ? അതിനുള്ള ധൈര്യം ഇവർക്കുണ്ടോ? ഡിഎംകെ മന്ത്രി പൊൻമുടിയുടെ പരാമർശത്തിലൂടെ സനാതന ധർമ്മത്തെ എതിർക്കാനും അവസാനിപ്പിക്കാനുമാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി. തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ വോട്ട് ശതമാനം ഉയർത്താൻ നിങ്ങൾ എവിടെ വരെ പോകുമെന്ന് സോണിയയോട് അദ്ദേഹം ചോദിച്ചു.
ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ചപ്പോൾ ഡിഎംകെ നേതാവ് എ രാജ ഇത് എയ്ഡ്സിനേക്കാൾ മോശമാണെന്നായിരുന്നു പറഞ്ഞത്. ഹിന്ദു വിശ്വസത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments