ട്രിപളി: ലിബിയയിലുണ്ടായ പേമാരിയിൽ ഇതുവരെ മരണപ്പെട്ടത് 52000 പേർ. ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരി ദുരന്തത്തിലാണ് നിരവധിപേർക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. കിഴക്കൻ ലിബിയയിൽ ഇതുവരെ പതിനായിരത്തോളം പേരെയാണ് കാണാതായത്. ഡെർനയിലായിരുന്നു കൂടുതൽ അപകടകരമായ തരത്തിൽ പ്രളയം ബാധിച്ചത്. ഇവിടെ മാത്രം ആയിരത്തിലധികം പേർ മരണമടയുകയും ചെയ്തു.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി അധികൃതർ ബുദ്ധിമുട്ടുകയാണ്. ഡെർനയിൽ പലയിടത്തും പെരുമഴയിൽ അണക്കെട്ടുകൾ പൊട്ടി. ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ പ്രളയ ഭീതിയിലാണ്. പ്രധാന നഗരമായ ബെൻഗാസിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പ്രദേശത്തെ സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും അഭയം തേടിയ അവസ്ഥയിലാണ്.
വൻ ദുരിതത്തിലാണ് ലിബിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റെഡ് ക്രോസ്-റെഡ് ക്രസന്റ് സൊസൈറ്റിയിലെ ലിബിയ പ്രതിനിധി ടെയ്മർ റമദാൻ അറിയിച്ചു.
Comments